Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on November 20, 2013 at 10:37 am

നടി ശ്രുതി ഹാസനു നേരേ വധശ്രമം

actor-shruti-haasan-was-allegedly-attacked

മുംബൈ:തെന്നിന്ത്യന്‍ നടിയും കമലഹാസന്റെ മകളുമായ ശ്രുതി ഹസനു (27)നേരെ വധ ശ്രമം. കഴിഞ്ഞ ദിവസം രാവിലെ നടിയുടെ മുംബൈയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.ആക്രമണത്തില്‍ ശ്രുതിയ്ക്ക് പരിക്കേറ്റു.രാവിലെ ഒമ്പത് മണിയോടെ കോളിംഗ്‌ ബെല്‍ ശബ്ദിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന ശ്രുതിയെ അപരിചിതന്‍ ആക്രമിക്കുകയായിരുന്നു.വാതില്‍ തുറന്നയുടനെ അജ്ഞാതനായ ഒരാള്‍ നടിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു.ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ശ്രമം.ആദ്യം ആക്രമണത്തില്‍ പരിഭ്രാന്തയായെങ്കിലും പിന്നീട് ശ്രുതി പ്രത്യാക്രമണത്തിലൂടെയാണ് രക്ഷപ്പെട്ടത്.സിനിമാസ്‌റ്റൈലില്‍ ശ്രുതി ആക്രമിയുടെ വയറ്റിന് തൊഴിച്ചു.പിടിവലിയ്ക്കിടെ ഇയാളുടെ കൈ വാതിലില്‍ കുരുങ്ങി.തുടര്‍ന്ന് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.ആക്രമണത്തില്‍ ഇയാളുടെ കൈനഖം കൊണ്ട് ശ്രുതിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്.ആശുപത്രിയില്‍ ചികിത്സ തേടി.ആക്രമി ശ്രുതിയുടെ ആരാധകനാണെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവം വൈകിട്ട് ഫിലിം ഫെയര്‍ മാഗസിന്റെ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News