Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം മഞ്ചേരിയില്‍ വാണിജ്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ സിദ്ദീഖിനെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം. മുഖ്യാതിഥിയായി എത്തിയ നടന്‍ സിദ്ധിഖിനെ സംഘാടകര്‍ വേദിയില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവം ഇതോടെ വിവാദമായിരിക്കുകയാണ്.ശനിയാഴ്ച പത്ത് മുപ്പതിനുള്ള ഉദ്ഘാടന ചടങ്ങിനായി പത്ത് മണിക്ക് തന്നെ മഞ്ചേരിയില്‍ എത്തിച്ചേര്‍ന്ന താരത്തിനാണ് അവഹേളനം നേരിടേണ്ടി വന്നത്.
സാദിഖലി തങ്ങള്‍ പോയതിന് ശേഷം മാത്രമേ വേദിയില്‍ കയറ്റൂ എന്ന് സംഘാടകര്‍ അറിയിച്ചതിനാലാണ് നിശ്ചയിച്ച സമയത്തെക്കാള്‍ വൈകി വേദിയില്‍ എത്തിയതെന്ന് പറഞ്ഞാണ് സിദ്ദീഖ് പ്രസംഗം ആരംഭിച്ചത്.. ”പത്തരയ്ക്കുള്ള ഉദ്ഘാടനത്തിന് പത്ത് മണിക്ക് തന്നെ മഞ്ചേരിയില്‍ എത്തിയതാണ്. ഇവിടെ തങ്ങള്‍ വന്ന് പോയിട്ടേ ഇവിടെ എന്നെ കയറ്റൂ എന്ന് പറഞ്ഞവര്‍. ആര്‍ക്കും എന്നോട് വെറുപ്പ് തോന്നരുത്. ഞാന്‍ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.” എന്നായിരുന്നു സിദ്ദീഖിന്റെ വാക്കുകള്‍.
തന്റെ അവസ്ഥ വ്യക്തമാക്കിയാണ് സിദ്ദീഖ് വേദിയില്‍ സംസാരിച്ച് തുടങ്ങിയത്.ഇ വേ ഗാലറി എന്ന വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് സിദ്ദീഖ് മഞ്ചേരിയില്‍ എത്തിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടകനും സിദ്ദീഖ് മുഖ്യാതിഥിയുമായിരുന്നു
Leave a Reply