Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കവെ കേന്ദ്ര എന്‍ഫോഴ്സ്മന്റാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവു എന്‍ഫോഴ്സ്മെന്റിന് ലഭിച്ചതായണ് സൂചന.
ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.
എന്നാല്‍ പണമിടപാട് നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തുന്നില്ല. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അത് ഏറെ നിര്‍ണ്ണാകയമാകും. എന്നാല്‍ ഇതിനൊന്നും പൊലീസ് അതിന് മെനക്കെടുന്നില്ലെന്നാണ് വിവരം.
എന്നാല്‍ ആരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് വ്യക്തമല്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്ത സജീവമാകുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും സാമ്പത്തിക ഇടപാടിന്റെ കള്ളക്കളികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ട്.

മാത്രമല്ല സാമ്പത്തികവുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാകാതിരിക്കാന്‍ സിനിമാക്കാര്‍ തന്നെ രംഗത്തുണ്ട്. ഈ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുവരുമെന്നും ഇത് പല സൂപ്പര്‍താരങ്ങളേയും ബാധിക്കുമെന്നും പറയപ്പെടുന്നു.
ഇക്കാരണത്താല്‍ തന്നെ വേണ്ടത്ര കരുതല്‍ എടുക്കുകയാണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്കേസ് ഇത്തരത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. അതുകൊണ്ടു കൂടിയാണ് താരങ്ങള്‍ പതിയെ ദിലീപിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനാണ് നീക്കം.
നടിക്കെതിരെയുള്ള ആക്രമണത്തിനുപിന്നില്‍ കുടുംബം തകര്‍ത്ത വൈരാഗ്യമാണെന്ന മൊഴി വന്നതും ഇക്കാരണത്താലാണെന്നും അന്വേഷണ സംഘം കരുതുന്നു. ദിലീപിനെതിരെയുള്ള അന്വേഷണം ഈ തലത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ താര സംഘടനയായ അമ്മ ഏറെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. അതിനിടെയാണ് ദിലീപിന്റെ ബിനാമി അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകളും കര്‍ശന നിരീക്ഷണത്തിലാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഹവാല റാക്കറ്റു വഴി കോടികള്‍ മലയാള സിനിമയിലേക്ക് ഒഴുകിയെത്തിയെന്നാണു അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ മറ്റു പലരുടെയും ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.
നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘം പൊലീസില്‍ നിന്നും ദിലീപിന്റെ സാമ്പത്തിക ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. മതിപ്പുവിലയില്‍നിന്നും മാര്‍ക്കറ്റ് വിലയില്‍നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും സൂചനയുണ്ട്.
Leave a Reply