Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:00 pm

Menu

Published on September 25, 2017 at 10:34 am

നാദിർഷയുടെയും കാവ്യ മാധവന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

actress-abused-case-nadirsha-kavyaa-madhavan-case-in-court-today

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായുടെയും നടി കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കോടതിയുടെ ഈ തീരുമാനം നടന്‍ ദിലീപിന്റെ നാളെ സമര്‍പ്പിക്കാന്‍ പോകുന്ന ജാമ്യാപേക്ഷയില്‍ നിര്‍ണായകമായേക്കും. അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യത്തിനുള്ള ഹര്‍ജിയും ഇന്ന് താന്നെയാണ് കോടതി പരിഗണിക്കുന്നത്.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായാണ് സംവിധായകന്‍ നാദിര്‍ഷ ജാമ്യഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരം നാദിര്‍ഷാ അന്വേഷണ സംഘത്തിന്റെ അടുത്ത് ചോദ്യം ചെയ്യലുമായി സഹകരിച്ചു ഹാജറായിരുന്നു. കേസിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായാണു ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ നാളെ പരിഗണിക്കാനിരിക്കുന്ന ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഈ വിധിക്ക് നിര്‍ണായക സ്ഥാനമായിരിക്കും ഉണ്ടാവുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News