Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് സിനിമാ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ. ആലുവാ ജയിലില്‍ വെച്ചോ ഇനി കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുവെച്ചോ കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ഭയക്കുന്നതായി സലിം ഇന്ത്യ വ്യക്തമാക്കി.
മംഗളം ടെലിവിഷന്റെ പ്രൈം ടൈം ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സലിം ഇന്ത്യ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഈ കേസ് ഉണ്ടാക്കിയെടുത്തതാണെന്നും ഇതിനു പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രം മാത്രമാണെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ മാര്‍ട്ടിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറഞ്ഞു. ഇത്രയും വലിയ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞ് ദിലീപിനെ 85 ദിവസം ജയിലില്‍ തള്ളാന്‍ മടിക്കാത്തവര്‍ മാര്‍ട്ടിനെ വകവരുത്താനും മടിക്കില്ലെന്ന് സലിം ഇന്ത്യ ആരോപിക്കുന്നു.
Leave a Reply