Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: കാറില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് തെലുങ്ക് സംവിധായകന്‍ തമ്മാറെഡ്ഡി ചലപതി റാവു നടന്‍ സൃജന്‍ എന്നിവര്‍ക്കെതിരെ പുതുമുഖ നടി രംഗത്ത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് തെലുങ്കില്‍ നിന്നുള്ള വാര്‍ത്ത. ഇക്കഴിഞ്ഞ 13-നായിരുന്നു സംഭവം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകനും നടനും സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭീമാവാരത്തേക്കു കൂട്ടികൊണ്ടുപോയെന്നും യാത്രക്കിടയില്‍ കാറില്‍ വച്ച് രണ്ടുപേരും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും നടി തന്റെ പരാതിയില്‍ പറയുന്നു.
ചലപതിയാണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ചു. സാരമായി പരിക്ക് പറ്റിയ തന്നെ താന്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ വച്ച് ട്രേസ് ചെയ്ത ചില സുഹൃത്തുക്കള്‍ എത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതെന്നും നടി പറഞ്ഞു.
സംവിധായകനും നടനും തങ്ങള്‍ ചെയ്തത് തെറ്റാണെന്നു സമ്മതിക്കുകയും തന്നോട് മാപ്പു പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ഈ വിവരം പുറത്തറിയിച്ചാല്‍ എന്റെ ഭാവി തകര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു.
പൊലീസിനെയോ പത്രമാധ്യമങ്ങളെയോ ഈ വിഷയത്തില്‍ ഞാന്‍ സമീപിച്ചാല്‍ എന്റെ സിനിമ ജീവിതം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. എനിക്ക് വേണ്ടത് നീതിയാണ്, അവര്‍ക്കു തക്ക ശിക്ഷ കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’- പരാതി സമര്‍പ്പിച്ച ശേഷം വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ നടി മാധ്യമങ്ങളോട് പറഞ്ഞു. നടിയുടെ പരാതിയിന്മേല്‍ പൊലീസ് ചലപതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ പോയ സൃജനെ ഇതുവരെ പിടികൂടാനായിട്ടില്ല.
Leave a Reply