Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:17 am

Menu

Published on August 8, 2017 at 11:05 am

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; വീണ്ടും വീഡിയോ കോണ്‍ഫറന്‍സിങ്

actress-attack-case-dileep-remand-time-video-conferencing

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ദിലീപിനെ ഇന്നു വീണ്ടും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാക്കും.

കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിക്കുന്നത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണു കോടതി വിഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജൂലായ് 25-ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അങ്കമാലി മജിസ്ട്രേറ്റ് ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡുചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News