Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:05 pm

Menu

Published on August 10, 2017 at 11:42 am

സുനിയുടെ കത്തിലെ പരാമര്‍ശം; നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു

actress-attack-case-director-vysakh

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു. നേരത്തേ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് ജയിലില്‍ നിന്നെഴുതിയെന്ന് കരുതപ്പെടുന്ന കത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതാണ് വൈശാഖിന്റെ മൊഴിയെടുക്കാന്‍ കാരണം.

സൗണ്ട് തോമയുടെ ചിത്രീകരണ സമയത്ത് സുനില്‍കുമാര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗണ്ട് തോമ മുതല്‍ ദിലീപിന്റെ മറ്റൊരു ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം. ദിലീപിന്റെ പല സിനിമകളുടെയും സെറ്റില്‍ സുനില്‍കുമാര്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനെ പിന്തുണച്ച് വൈശാഖ് രംഗത്ത് വന്നിരുന്നു. ദിലീപിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാവില്ലെന്നും ദിലീപിനെ അവിശ്വസിക്കില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. നിരപരാധിത്വം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത നിര്‍ഭാഗ്യവശാല്‍ ദിലീപിന്റേത് മാത്രമാണെന്നും അദ്ദേഹം അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരണമെന്നാണ് തന്റെ പ്രാര്‍ഥനയെന്നും വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ദിലീപിനെ പിന്തുണച്ച വൈശാഖിനെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News