Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:14 pm

Menu

Published on July 13, 2017 at 10:24 am

കേസിലെ ഗൂഢാലോചന; കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും

actress-attack-case-kavya-madhavan-and-mother-conspiracy

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും കാവ്യയുടെ അമ്മയായ ശ്യാമള മാധവനെയും പൊലീസ് ചോദ്യം ചെയ്യും.

സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യില്‍ ഏല്‍പ്പിച്ചതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ പരിശോധനയും നടത്തി. എന്നാല്‍ മെമ്മറി കാര്‍ഡ് കണ്ടെത്താനായിട്ടില്ല. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടതിലും പൊലീസ് വിശദീകരണം തേടും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

ഒരു ‘മാഡം’ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ. ഇരയാക്കപ്പെട്ട നടിയുടെ മൊഴിയിലും ഒരു സ്ത്രീയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

കൂടാതെ അഡ്വ.ഫെനി ബാലകൃഷ്ണനും ഒരു മാഡത്തിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ സംസാരിക്കുന്നതില്‍ നിന്നാണ് മാഡമെന്ന പരാമര്‍ശം ഫെനിക്ക് ലഭിച്ചത്. തുടര്‍ന്ന് ഒരു സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം നീങ്ങുകയായിരുന്നു.

അതേസമയം തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്‌സ് പാലസ് എന്നിവിടങ്ങളില്‍ നടന്‍ ദിലീപുമായി പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തും. നാളെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് അതിനു മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് ശ്രമം. ഇന്നലെ ദിലീപിനെ ഗൂഢാലോചന നടന്നതായി സംശയമുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News