Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 5:38 am

Menu

Published on August 5, 2017 at 4:15 pm

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയുടെ സഹോദരനെ ചോദ്യം ചെയ്തു

actress-attack-case-nadirsha-s-brother-samad-questioned

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെയാണ് സമദിനെ വിളിച്ചുവരുത്തിയത്.

ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. സമദിന്റെ സുഹൃത്തും ഗായകനുമായ നസീറും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂര്‍ മൊഴിയെടുത്ത ശേഷം ഇരുവരെയും വിട്ടയച്ചു.

ആദ്യഘട്ടത്തില്‍ ദിലീപിനെ പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയെയും വിളിപ്പിച്ചിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്. അതിനു മുന്നോടിയായാണ് സഹോദരന്റെ മൊഴിയെടുത്തത് എന്നാണ് വിവരം.

നടന്‍ ദിലീപിനോടൊപ്പം പങ്കെടുത്ത സ്റ്റേജ് ഷോകളേക്കുറിച്ച് അന്വേഷണ സംഘം ചോദിച്ചറിഞ്ഞുവെന്ന് സമദ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജു വാര്യരുടെയും ബന്ധുക്കള്‍ അടക്കമുള്ളവരെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു.

മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് മൊഴിയെടുത്തത്. അതേസമയം കേസില്‍ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News