Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:45 am

Menu

Published on August 1, 2017 at 11:55 am

നടിയെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

actress-attack-case-pulsar-suni-angamali-court

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി കഴിയുന്നതിനാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സുനിയുടെ പ്രതികരണം.

മാര്‍ട്ടിന്‍, വിജീഷ് തുടങ്ങിയ പ്രതികളെയും കോടതിയിലെത്തിച്ചു. രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുനി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കേസില്‍ വന്‍ സ്രാവുകള്‍ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ പിടിയിലാകുമെന്നും നേരത്തെ പള്‍സര്‍ സുനി പറഞ്ഞിരുന്നു. മാത്രമല്ല കേസിനെ കുറിച്ച് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം. താന്‍ കള്ളം പറയാറില്ലെന്നും പറഞ്ഞതു മാറ്റിപ്പറഞ്ഞിട്ടില്ലെന്നും സുനി പറഞ്ഞു. എല്ലാറ്റിനും ശക്തമായ തെളിവുകള്‍ ഉണ്ടെന്നും സുനി വ്യക്തമാക്കിയിരുന്നു.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി(എ.എസ്.സുനില്‍രാജ് ) മൊഴി നല്‍കി.

പള്‍സര്‍ സുനിയുമായി മുന്‍പരിചയമുണ്ടായിരുന്നുവെന്നും നടനും എം.എല്‍.എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ടെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. ദിലീപിനുവേണ്ടി ഫോണില്‍ സംസാരിച്ചെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് സമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News