Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജയിലില്‍ പള്‍സര്‍ സുനി ഉപയോഗിച്ചിരുന്ന ഫോണ്‍ സേലം സ്വദേശിയുടേതെന്ന് പൊലീസ്. ജയിലിലെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് എങ്ങനെ ഫോണ്‍ ജയിലിലെത്തി എന്നതു സംബന്ധിച്ച വിവരം ലഭിച്ചത്.
സേലം സ്വദേശിയായ സാമിക്കണ്ണ് എന്ന ആളാണ് ഫോണിന്റെ ഉടമ എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. തന്റെ മകന് വേണ്ടിയാണ് സിം വാങ്ങിയതെന്നും എന്നാല്‍ പിന്നീട് സുഹൃത്തായ ശരവണപ്രിയനാണ് ഫോണ്‍ ഉപയോഗിച്ചിരുന്നതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ ഫോണ്‍ ഒക്ടോബറില്‍ കളവുപോയതാണെന്നും ഇയാള്‍ പറഞ്ഞു.
ജയിലില്‍നിന്ന് നാദിര്‍ഷയേയും അപ്പുണ്ണിയെയും വിളിക്കുന്നതിന് ഈ ഫോണാണ് പള്‍സര്‍ സുനി ഉപയോഗിച്ചത്. ഏപ്രില്‍ മുതല്‍ കാക്കനാട് ജയിലിന്റെ പരിധിയിലാണ് ഫോണ്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷ്ണു വഴി മഹേഷ് തന്റെ ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ് ഫോണ്‍ സുനില്‍ എന്നയാള്‍ക്ക് എത്തിച്ചു നല്‍കിയത്. സുനിലാണ് ഫോണ്‍ പള്‍സര്‍ സുനിക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.
Leave a Reply