Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:42 am

Menu

Published on October 5, 2017 at 10:52 am

നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷനെന്ന് രഹസ്യമൊഴി; കേസിലെ ഏഴാം പ്രതി മാപ്പുസാക്ഷിയാകും

actress-attack-is-dileeps-quotation-says-seventh-accsused

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി. നടിയെ ആക്രമിച്ച സംഭവം ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്നാണ് രഹസ്യമൊഴി.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ് ആക്രമണം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഇതോടെ കേസില്‍ പ്രതിയായ ചാര്‍ലി മാപ്പുസാക്ഷിയാകും.

ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നു സുനി ചാര്‍ലിയോടു പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങളും ചാര്‍ലിയെ കാണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരില്‍ സ്വന്തം സ്ഥലത്ത് സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണ് ചാര്‍ലി.

അറസ്റ്റിലായപ്പോഴും ചാര്‍ലി ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നു. ഇതേ മൊഴിയാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തി രഹസ്യമൊഴിയായി രേഖപ്പെടുത്തിയത്.

അതേസമയം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ച് എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പൊലീസ് ക്ലബില്‍ രാത്രി വൈകിയും ചര്‍ച്ച തുടര്‍ന്നു. നടന്‍ ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പഴുതടച്ചു കുറ്റപത്രം തയാറാക്കാന്‍ കൂടുതല്‍ സാവകാശം കൈവന്നതു പരമാവധി മുതലാക്കാനാണു പൊലീസിന്റെ നീക്കം.

ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചും പൊലീസ് നിയമോപദേശം തേടി. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

വിധി പകര്‍പ്പ് അദ്ദേഹത്തിനു കൈമാറി. ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്നു വിശദമായി ആലോചിക്കണം. റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാരുമായി ചര്‍ച്ചചെയ്യും. ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാരാണു തുടര്‍ നടപടിയെടുക്കേണ്ടത്. ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന സമ്മര്‍ദം ഇപ്പോള്‍ പൊലീസിനില്ലെന്നും ഉചിത സമയത്തു കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News