Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:22 pm

Menu

Published on June 13, 2017 at 11:15 am

നടിക്കെതിരായ ആക്രമണം; ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് പ്രതികള്‍

actress-attack-new-revelation-by-convicts

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനില്‍, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റി.

ഫെബ്രുവരി 17നു രാത്രിയാണു കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി.

എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്നാണ് പ്രതികള്‍ കോടതി മുന്‍പാകെ ഉന്നയിക്കാന്‍ ഒരുങ്ങുന്നത്. കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടുകള്‍ ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്.

എന്നാല്‍, പുതിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പ്രതികളുടെ വിലപേശല്‍ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ പൊലീസ് വിലയിരുത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News