Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംവിധായനും നടനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ.
നാദിർഷ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. അതേസമയം ജാമ്യം നൽകുന്നതിനെ എല്ലാ തരത്തിലും എതിർക്കാനാകും പ്രോസിക്യൂഷന്റെ തീരുമാനം.
കേസിൽ മുമ്പ് ദിലീപിനെ വിളിച്ച് 13 മണിക്കൂർ വിശദമായ ചോദ്യം ചെയ്യൽ നടത്തിയതിനൊപ്പമായിരുന്നു നാദിർഷയുടെയും മൊഴി രേഖപ്പെടുത്തിയത്. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന സംശയത്തിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെയാണ് നാദിർഷ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.
എന്നാൽ താൻ നിരപരാധി ആണെന്നും കേസിൽ തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും മറ്റുമാണ് നാദിർഷ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇനിയും സഹകരിക്കാനും പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകാൻ തായാറാണ് എന്നും നാദിർഷ പറയുന്നു.
എന്നാൽ നാദിർഷയെ ഇതുവരെ കേസിൽ പ്രതിയാക്കാത്തതിനാൽ ജാമ്യത്തിന് പ്രസക്തി ഇല്ല എന്നാണു അന്വേഷണ സംഘം നിലപാടെടുക്കുക. ദിലീപിനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കേസ് തീർന്നിട്ടില്ല എന്നതിനാൽ നാദിർഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും എന്നുതന്നെ പ്രോസിക്യൂഷൻ വാദിക്കും.
Leave a Reply