Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടന്‍ ദിലീപിന്റെ പേര് താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് നടിയുടെ സഹോദരന്‍ രാജേഷ് ബി. മേനോന്‍.
ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അത് പിന്‍വലിക്കണമെന്നും രാജേഷ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒരു പ്രതികരണം താന്‍ നടത്തിയിരുന്നു എന്നത് സത്യമാണ്. പക്ഷെ അതില്‍ ഈ പറഞ്ഞ നടന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ലാത്ത ഈ കേസില്‍ അഭിപ്രായം പറയാനും തങ്ങള്‍ തയ്യാറല്ല. ഇത്തരം അവാസ്തവികമായ വാര്‍ത്ത എത്രയും വേഗം പിന്‍വലിക്കേണ്ടതാണെന്ന് ആവശ്യപ്പെടുന്നതായും രാജേഷ് വ്യക്തമാക്കി.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റോടെ സത്യം തെളിഞ്ഞെന്ന് നടിയുടെ സഹോദരന്‍ പ്രതികരിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കേരള പൊലീസില്‍ വിശ്വാസമായിരുന്നെന്നും നടിയുടെ സഹോദരന്‍ പറഞ്ഞതായും ഈ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Leave a Reply