Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:സാമ്പത്തിക തട്ടിപ്പു കേസില്‍ മലയാളി നടി ലീന മരിയ പോളിനെയും പാര്‍ട്ണര്‍ ശേഖര്‍ ചന്ദ്രശേഖറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എക്കണോമിക് ഒഫെന്‍സ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂണ്‍ 4 വരെ കസ്റ്റഡിയില്‍ വിട്ടു.കുറഞ്ഞ സമയം കൊണ്ടു നിക്ഷേപം പത്തിരട്ടിയായി തിരിച്ചുതരുമെന്നു വാഗ്ദാനം നൽകി നിരവധി പേരെ കബളിപ്പിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈ പോലീസിന് തട്ടിപ്പു സംബന്ധിച്ചു നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇരുവരും ഇത്തരത്തിൽ കോടികൾ കൈവശപ്പെടുത്തിയതായാണ് മുംബൈ പോലീസിന്റെ നിഗമനം. ഡൽഹിയിലെ ആഡംബര ഫാം ഹൗസിൽ നിന്നായിരുന്നു അന്ന് ഇവരെ അറസ്റ്റു ചെയ്തത്.2013ൽ ഐ.എ.എസ് ഉദ്യോഗസ്ഥ ചമഞ്ഞു തട്ടിപ്പ് നടത്തിയതിനു ലീനാ പോളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ചെന്നൈ കാനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ ലോണെടുത്ത് തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ചെന്നൈ പൊലീസ് നടത്തിയ റെയ്ഡില്‍ ആഡംബര കാറുകള്‍, വില കൂടിയ വാച്ചുകള്‍ തുടങ്ങിയവ ലീനയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചങ്ങനാശേരി സ്വദേശിനിയായ ലീനയുടെ കുടുംബം വർഷങ്ങളായി ദുബായിലാണ് താമസം. മദ്രാസ് കഫെ, കോബ്ര, റെഡ് ചില്ലീസ് തുടങ്ങിയ മലയാളം ചിത്രങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്. നേരത്തേ മോഡലെന്ന നിലയിലും പ്രവർത്തിച്ചിരുന്നു.