Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:50 pm

Menu

Published on July 3, 2017 at 10:39 am

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി; കേസില്‍ അറസ്റ്റ് ഉടന്‍

actress-molestation-case-arrest-soon

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പൊലീസ്.

ഇതിനു പിന്നാലെ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പൊലീസ് ആസ്ഥാനത്തു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ണായക യോഗം ചേര്‍ന്ന ശേഷമാണ് ഈ നീക്കം.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ.ജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ തീരുമാനിച്ചത്.

തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കൂട്ടുപ്രതി വഴി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്നും പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

മെമ്മറികാര്‍ഡ് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നടിയെ അപമാനിക്കുന്നതിന്റേതെന്നുസംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ ഘട്ടത്തില്‍ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനില്‍ രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്.

ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News