Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:32 pm

Menu

Published on July 5, 2017 at 3:30 pm

നടിയെ ആക്രമിച്ച കേസ്; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു

actress-molestation-case-police-called-dharmajan-bolgatty

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. കേസില്‍ മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്ന് സൂചന.

ഡി.വൈ.എസ്.പി ആവശ്യപ്പെട്ടത് അനുസരിച്ചാണു വന്നതെന്നു ധര്‍മജന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘമാണു വിളിപ്പിച്ചത്.

കേസില്‍ ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായാണ് ധര്‍മ്മജനെ അന്വേഷണസംഘം വിളിപ്പിച്ചതെന്നാണ് സൂചന. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ ധര്‍മ്മജന്‍ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News