Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 8:23 am

Menu

Published on June 30, 2017 at 4:54 pm

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവില്‍; അന്വേഷണം മാഡം എന്ന പുതിയ വ്യക്തിയിലേക്ക്

actress-molestation-case-police-to-question-fenny-balakrishnan

കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ പൊലീസ് അന്വേഷണം ഇതുവരെ ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നതായാണ് ലഭിക്കുന്ന സൂചന.

കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം. സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.

ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെനിയേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഫെനി മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നാണ് ദിലീപ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.

കോടതിയില്‍ കീഴടങ്ങുന്നതിന് പള്‍സര്‍ സുനി സമീപിച്ചതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പൊലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്, ഫെനി പറഞ്ഞു.

സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ കണ്ടെത്തല്‍.

നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News