Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 5:59 pm

Menu

Published on June 26, 2017 at 11:15 am

തന്റെ രക്തത്തിനായി ദാഹിക്കുന്നവരോട്, താന്‍ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും തയാര്‍: ദിലീപ്

actress-molestation-case-ready-for-polygraph-and-brain-mapping-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ്. കേസില്‍ നുണപരിശോധനയ്ക്കു തയാറാണെന്ന് ദിലീപ് വ്യക്തമാക്കി.

കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാമെന്ന് ദിലീപ് പറയുന്നു. താന്‍ നിരപരാധിയാണ്. തന്നെ സിനിമാരംഗത്തുനിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമാണ് നടക്കുന്നത്. പുതിയ സിനിമയായ രാമലീല പരാജയപ്പെടുത്തുകയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നും ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മാത്രമല്ല ബ്രെയിന്‍ മാപ്പിങ്ങിനും നാര്‍ക്കോഅനാലിസിസിനും ഒരുക്കമാണെന്നും ദിലീപ് പറഞ്ഞു. ഒരു കേസിന്റെ പേരില്‍ തേജോവധം ചെയ്യാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നടക്കുന്നത്. ഇപ്പോള്‍ ചില ചാനലുകളിലാണ് ഗൂഢാലോചന നടക്കുന്നത്. ചെയ്യാത്ത തെറ്റിനാണ് തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.

ആരാധകരെ എന്നെന്നേക്കുമായ് അകറ്റുകയും അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുകയും സിനിമാ രംഗത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യുകയുമാണ് ഇവരുടെ ലക്ഷ്യം. ചെയ്യാത്ത തെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും തന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും ഇവിടുത്തെ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും തനിക്കൊന്നേ പറയാനുള്ളൂ ഒരു കേസിലും തനിക്ക് പങ്കില്ല, ദിലീപ് വ്യക്തമാക്കി.

 

ദിലീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

 

സലിംകുമാറിനും, അജുവര്‍ഗ്ഗീസിനും നന്ദി, ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചിട്ടുള്ളു. പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലൂടെയും, ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു, ഇപ്പോള്‍ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും, അതിലൂടെ അവരുടെ അന്തിചര്‍ച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണ്.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി എന്നില്‍ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല, സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോനാലിസിസ്സ് ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണ്, അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News