Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജൂ രാധാകൃഷ്‌ണന്‍ നടി മുക്തയേയും കബളിപ്പിച്ചു. ഉത്തരയുടെ കലണ്ടര്‍ ഷൂട്ടിംഗ് നടത്തിയെന്നും എന്നാല്‍ യുകെയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധിച്ചില്ലെന്നും അതിനാല്‍ വീണ്ടും കലണ്ടര്‍ ഷൂട്ടിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബിജൂ രാധാകൃഷ്‌ണൻ മുക്തയെ സമീപിച്ചത്.അതിനായി തനിക്ക് 10000 രൂപ അഡ്വാന്‍സായി നല്‍കിയെന്നും നടി പറയുന്നു.പതിനഞ്ച് ദിവസത്തേക്കാണ് അദ്ദേഹവുമായി കരാറായത്. എന്നാല്‍ ഷൂട്ടിംഗ് നടന്നില്ല. എൻറെ സഹോദരിക്ക് തിരുവനന്തപുരത്തെ സോളാറിൻറെ ഓഫീസില്‍ ബിജു രാധാകൃഷ്‌ണന്‍ ജോലിയും വാങ്ങി കൊടുത്തു. കമ്പനിയുടെ ആസ്ഥാനമായ യുകെയിലേക്ക് ജീലി വാഗ്ദാനം ചെയ്‌താണ് തിരുവനന്തപുരത്ത് ആദ്യം ജോലി നല്‍കിയതെന്നും എന്നാല്‍ കബളിപ്പിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും മുക്ത പറയുന്നു.മുക്തയുടെ എറണാകുളത്തെ വീട്ടില്‍ ബിജു നിരവധി തവണ സന്ദര്‍ശിച്ചിരുന്നുവെന്ന് സരിതയുടെ ഡ്രൈവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.മാത്രമല്ല കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മലയാളത്തിലെ പ്രശസ്‌ത നടന്‍ സോളാര്‍ തട്ടിപ്പു സംഘത്തിലെ യുവതികളുമായി വഴിവിട്ട ചില ഇടപാടുകള്‍ നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്..
Leave a Reply