Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:36 pm

Menu

Published on November 14, 2016 at 10:57 am

നടി റിമ കല്ലിങ്കലിന് ഭീഷണി

actress-rima-kallingal-gets-threatened

കുവൈറ്റ്: നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നതിന് കുവൈറ്റിലെത്തിയ നടി റിമ കല്ലിങ്കലിന് ഭീഷണി. വിദേശ വ്യവസായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് റിമ നൃത്തപരിപാടി റദ്ദാക്കി മടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
റിമ മേക്കപ്പിട്ട് സ്റ്റേജില്‍ കയറാന്‍ തയ്യാറെടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മേക്കപ്പ് അഴിച്ച റിമ കാഴ്ചക്കാരിയായി സദസില്‍ എത്തി. റിമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം വ്യക്തമല്ല.

റിമയോ പരിപാടിയുടെ സംഘാടകരോ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.
റിമയുടെ നൃത്തം നടത്തിയാല്‍ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് നേരത്തെ ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര എന്നിവരടങ്ങുന്ന സംഘമാണ് പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News