Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ അറസ്റ്റ് ചെയ്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ശാലുവിനെ മറച്ചുകൊണ്ടുപോയ ത് ചിത്രീകരിച്ച ചാനല്‍ കാമറാമാനെ മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‍ മര്‍ദിച്ചു.തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണസംഘം എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറ ഓഫിസില്‍ നിന്ന് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേസില്‍ ശാലു രണ്ടാംപ്രതിയാണെന്ന് കോടതിയെ പൊലീസ് അറിയിച്ചു. ശാലുവിനെതിരെ പരാതി നല്‍കിയ മണക്കാട് സ്വദേശി റാഫിഖ് അലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കെ.വിഷ്ണു മുമ്പാകെ രഹസ്യമൊഴിയും നല്‍കി.ശാലുവിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി റാഫിഖ് അറിയിച്ചു. ചോദ്യം ചെയ്യലിലൂടെ ശാലു പണംവാങ്ങിയതായി സമ്മതിച്ചു.ബിജു രാധാകൃഷ്ണന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിൻറെ നേട്ടങ്ങള്‍ ശാലുവിനും ലഭിച്ചതായി പൊലീസ് വിലയിരുത്തി. ചോദ്യം ചെയ്യലില്‍ റാഫിഖ് അലിയില്‍നിന്നും പണം കൈപ്പറ്റിയതായി ശാലു സമ്മതിച്ചിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ബിജു രാധാകൃഷ്ണന് പണം കൈമാറുമ്പോള്‍ ഒപ്പം ശാലുവുണ്ടായിരുന്നതായി പരാതിക്കാരന്‍ വ്യക്തമാക്കി. 75 ലക്ഷം രൂപയാണ് റാഫിഖിന് നഷ്ടപ്പെട്ടത്. 25 ലക്ഷം രൂപ വാങ്ങിയത് ശാലുവും ബിജുവും ചേര്‍ന്നാണ്. വിശ്വാസവഞ്ചന, കബളിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ശാലുവിനെതിരെ ചുമത്തിയത്.രാത്രി എട്ടരയോടെ ശാലുവിനെ കന്‍േറാണ്‍മെന്‍റ് വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദനമേറ്റത്.കേരളാവിഷന്‍ ചാനലിൻറെ കാമറാമാന്‍ വിപിനെയാണ് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കണ്ണില്‍ ഇടിച്ച് പരിക്കേല്‍പിച്ചത്.പോലീസിസുകാരനെതിരെ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് എ.ഡി.ജി.പി ഓഫിസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Leave a Reply