Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:01 am

Menu

Published on May 18, 2015 at 10:04 am

ബോളിവുഡ് നടി ശിഖ ജോഷിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

actress-shikha-joshi-commits-suicide-in-mumbai

മുംബൈ: ബോളിവുഡ് നടിയും പ്രമുഖ മോഡലുമായ ശിഖ ജോഷിയെ ആതമഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 40 വയസ്സായിരുന്നു.വെസ്റ്റ് അന്ധേരിയിലെ ന്യൂ മദാ കോളനിയിലെ വീട്ടിൽ വെച്ചായിരുന്നു ശിഖ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവിടെ സുഹൃത്തിനൊപ്പമായിരുന്നു ശിഖ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച വൈകിട്ട് കുളിക്കാനെന്നു പറഞ്ഞ് ബാത്‌റൂമില്‍ കയറിയ ശിഖ ഏറെനേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ്‌ ശിഖ കത്തി കൊണ്ട് കഴുത്ത് മുറിച്ച നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. സുഹൃത്ത് ഉടന്‍ തന്നെ ശിഖയെ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അന്വേഷണത്തില്‍ ശിഖ വിഷാദ രോഗിയായിരുന്നെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ശിഖയുടെ ഡല്‍ഹിയിലുള്ള മകളെ വിവരം അറിയിച്ചിട്ടുണ്ട്. 2006-ല്‍ സ്തന ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി 2011-ല്‍ ശിഖ വിവാദമുണ്ടാക്കിയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ബിഎ പാസില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും ടെലിവിഷന്‍ സീരിയലുകളിലും ശിഖ ചെറിയ റോളുകളില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോലിയില്‍ വിചാരിച്ച രീതിയിലുള്ള ഉയര്‍ച്ച ഉണ്ടാകാത്തതിനാല്‍ ശിഖ ഏറെ അസ്വസ്ഥയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശിഖ സുഹൃത്തിനോട് സംസാരിച്ചിരുന്നതായി വെര്‍സോവ പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു. അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതിലുള്ള വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശിഖ സുഹൃത്തിനോട് പറഞ്ഞത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ശിഖയുടെ കഴുത്തില്‍ മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. രണ്ടുതവണ ചെറുതായി മുറിക്കുകയും പിന്നീട് വലിയ മുറിവുണ്ടാക്കുകയുമായിരുന്നു. ആരെങ്കിലും ആക്രമിക്കുകയായിരുന്നെങ്കില്‍ ഒറ്റ മുറിവ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്ന് പോലീസ് പറയുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News