Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2026 10:50 am

Menu

Published on December 22, 2015 at 3:07 pm

എന്നെ വിവാഹം കഴിക്കണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണം; തപ്‌സി

actress-taapsee-about-her-film-career

തപ്‌സിയ്ക്ക് വയസ് 28 കഴിഞ്ഞു. വീട്ടുക്കാര്‍ തനിയ്ക്ക് വിവാഹം ആലോചിക്കുന്നതിനുള്ള തിരക്കിലാണ്. പക്ഷേ ഒരു സിനിമ താരത്തെ വിവാഹം കഴിയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ കുടുംബത്തില്‍ ഒരു സിനിമാ താരം മതി. അത് താന്‍ മാത്രമായിരിയ്ക്കും എന്നാണ് തപ്‌സി പറയുന്നത്. കൂടാതെ വിവാഹത്തിന് മുമ്പ് ചില നിബന്ധനകളും വരന്റെ മുമ്പില്‍ അവതരിപ്പിക്കും, അതെല്ലാം അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ മാത്രം എന്നെ വിവാഹം കഴിച്ചാല്‍ മതി എന്നും തപ്‌സി വ്യക്തമാക്കുന്നു. എന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ എന്നെ അനുവദിക്കണം. ഒരിക്കലും എന്റെ സ്വാതന്ത്ര്യത്തില്‍ ഇടങ്കോലിടാന്‍ വരുന്നത് എനിക്ക് ഇഷ്ടമല്ലെന്നും തപ്‌സി പറയുന്നു.ഒരു സിനിമാ നടിയാകണമെന്ന് താന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചും വരനെ കുറിച്ചുമുള്ള സങ്കല്പങ്ങള്‍ ചോദിച്ചപ്പോഴുള്ള നടിയുടെ പ്രതികരണമായിരുന്നു ഇത്.

കുട്ടിക്കാലം മുതല്‍ നൃത്തത്തില്‍ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ തന്റെ ചെലവുകള്‍ക്ക് വേണ്ടിയാണ് മോഡലിങ് രംഗത്തേയ്ക്ക് പ്രവേശിച്ചതെന്നും നടി പറയുന്നു. താന്‍ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് ചില വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്നും തപ്‌സി പറഞ്ഞു. ജുമ്മാന്ദി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താപ്‌സി സിനിമയിലെത്തുന്നത്. പിന്നീട് വെട്രിമരാമന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെയാണ് തപ്‌സി പ്രശസ്തയാകുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ആഗ്ര കാ ദാബറ എന്നീ ചിത്രത്തിലാണ് തപ്‌സി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News