Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:56 pm

Menu

Published on December 14, 2015 at 2:46 pm

അച്ഛനെ സഹായിയ്ക്കാന്‍ വേറെ വഴിയില്ലായിരുന്നു, നടി യമുന പറയുന്നു

actress-yamuna

യമുന എന്ന നടിയെ അറിയാത്ത മലയാളി പ്രേക്ഷകർ കുറവായിരിക്കും.അമ്മ, ജ്വാല, ചന്ദനമഴ തുടങ്ങി ഒട്ടേറെ സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയാണ് യമുന.പക്ഷേ യമുന സീരിയലോ അഭിനയമോ ഒന്നും ആഗ്രഹിച്ചതല്ല. വീട്ടിലെ പല സാഹചര്യങ്ങളുമാണ് യമുനയെ സ്‌ക്രീനില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ 50 സീരിലുകളിലും 45 സിനിമകളിലും അഭിനയിച്ചു. മൂന്ന് സീരിയലുകളിലാണ് യമുന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ശരിയ്ക്കും കഷ്ടപാട് അറിഞ്ഞ് തന്നെയാണ് യമുന വളര്‍ന്നത്. ബിസിനസ്സില്‍ അച്ഛനുണ്ടായ പരാജയം വലിയൊരു കടത്തിലേക്കാണ് യമുനയുടെ കുടുംബത്തെ എത്തിച്ചത്. പിന്നെ അച്ഛനെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് വിചാരിച്ചപ്പോള്‍ മറ്റൊരു വഴിയും കണ്ടില്ല. സീരിയല്‍ താരം യമുന പറയുന്നു. തുടര്‍ന്ന് വായിക്കൂ..

നടിയാകണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വീട്ടിലെ കടങ്ങളും, അച്ഛന്റെ അവസ്ഥയും കണ്ടാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. യമുന പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യമുന ഇക്കാര്യം തുറന്ന് പറഞ്ഞത്.

മധുമോഹന്‍ സാറിന്റെ ബഷീര്‍ കഥകളിലൂടെയാണ് താന്‍ അഭിനയരംഗത്ത് എത്തുന്നത്. അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ വീടിനടുത്തുള്ള ടോം ജേക്കബ് സാര്‍ മധു മോഹന്‍ സാറിന് തന്നെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു, യമുന പറയുന്നു.

അഭിനയ ജീവിതത്തിലൂടെ അച്ഛന്റെ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം അനിയത്തിയുടെ വിവാഹം വരെ താനാണ് നടത്തിയത്. യമുന പറയുന്നു. അനിയത്തിയുടെ വിവാഹ ശേഷമായിരുന്നു യമുനയുടെ വിവാഹം. സംവിധായകന്‍ എസ് പി മഹേഷാണ് യമുനയെ വിവാഹം കഴിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News