Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി∙ ഇനിമുതൽ ആധാർ കാർഡില്ലെങ്കിലും ആവശ്യക്കാർക്ക് സിം കാർഡ് ലഭിക്കും . ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് പുതിയ തീരുമാനം . ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ കമ്പനികളോട് ആവശ്യപ്പെട്ടു.
അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നതാണ്. എന്നാൽ ആധാർ കാർഡില്ലാത്തതിനാൽ പലർക്കും സിം കാർഡ് നിഷേധിക്കുന്നത് രാജ്യത്തു പതിവായിരുന്നു. ഇത് കൂടുതലായും ബാധിച്ചിരുന്നത് വിനോദ സഞ്ചാരികളെയും പ്രവാസികളെയുമാണ്.
ആധാർ കാര്ഡാല്ലാതെ മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് പുതിയ തീരുമാനം.
Leave a Reply