Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:54 am

Menu

Published on September 28, 2015 at 11:48 am

ആരാണ് പ്രണയിക്കാന്‍ ധൈര്യപ്പെടുന്നത് ?

aditya-chopra-returns-to-direction-with-befikre

ഒരിടവേളയ്‍ക്കു ശേഷം സംവിധായകന്‍ ആദിത്യ ചോപ്ര തിരിച്ചുവരവിനു ഒരുങ്ങുന്നു. ഏഴു വര്‍ഷത്തിനു ശേഷം ആദ്യത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെഫിക്രെ എന്നാണ് പേര്. പിതാവ് യാഷ് ചോപ്രയുടെ എണ്‍പത്തിമൂന്നാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയത്.

എക്കാലത്തെയും മികച്ച പ്രണയചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായംഗെ ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രവും പ്രണയചിത്രമാണെന്നാണ് അറിയുന്നത്. ആരാണോ പ്രണയിക്കാന്‍ ധൈര്യപ്പെടുന്നത് എന്ന ടാഗ് ലൈനോടെയാണ് പുതിയ ചിത്രം എത്തുന്നത്.

2008ല്‍ പ്രദര്‍ശനത്തിനെത്തിയ രബ് നെ ബനാദി ജോഡിയാണ് ആദിത്യ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം. ഷാരൂഖ് ഖാനും അനുഷ്‍കയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News