Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 1951 ല്‍ പുറത്തിറങ്ങിയ തെലുങ്കില്‍ തന്നെ നിര്‍മ്മിച്ച പാതാള ഭൈരവി എന്ന ചിത്രത്തില്‍ നിന്നും ബാഹുബലി കോപ്പിയടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നും ഇത്തരം സിനിമകള്‍ സാമ്പത്തിക കുറ്റകൃത്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കൊച്ചിയില്‍ നടന്ന മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
തന്റെ കൈയില്‍ നിന്നും പത്ത് രൂപ പോലും ബാഹുബലിക്ക് വേണ്ടി കൊടുക്കില്ലെന്നാണ് അടൂരിന്റെ നിലപാട്. പത്ത് കോടിയുണ്ടെങ്കില്‍ പത്ത് സിനിമ ചെയ്യാം. അതുപോലെ 100 കോടിയുണ്ടെങ്കില്‍ 100 സിനിമ ചെയ്യാമെന്നും അടൂര്‍ പറയുന്നു.
ജീവിത യാഥാര്‍ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഇത്തരം സിനിമകള്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വലിയ ബജറ്റിലും ചെറിയ ബജറ്റിലുമുള്ളതല്ല എന്റെ സിനിമ. എന്റെ ബജറ്റിനു വേണ്ടിയുള്ള സിനിമയാണ് എന്റേത്. എന്റെ സിനിമയുടെ ബജറ്റ് ഞാന്‍ നേരത്തെ തയ്യാറാക്കും. അതിനാല്‍ താന്‍ റൈറ്റ് ബജറ്റ് സിനിമയാണ് ചെയ്യുന്നതെന്നും അടൂര്‍ പറഞ്ഞു.
പണത്തിന്റെ പകിട്ട് കാണിക്കുന്നതിനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി ഉണ്ടെങ്കില്‍ പത്തു സിനിമചെയ്യാം. നൂറു കോടി ഉണ്ടെങ്കില്‍ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണ്. 10-15 ലക്ഷം കൊണ്ട് നല്ല സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍മ്മാതാവിന്റെ സംവിധായകന്റെയും സങ്കല്‍പം യാഥാര്‍ഥ്യമാക്കുക മാത്രമാണ് കലാസംവിധായകന്‍ ചെയ്യുന്നതെന്ന് പണച്ചെലവിനെ കുറിച്ചുള്ള അടൂരിന്റെ ആക്ഷേപത്തിന് മറുപടിയായി ബാഹുബലിയുടെ കലാസംവിധായകന്‍ സാബു സിറിള്‍ പറഞ്ഞു.
Leave a Reply