Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബിലാസ്പൂര്‍: നരേന്ദ്ര മോഡിയെ പുകഴ്ത്തി എല്‍.കെ. അദ്വാനിയുടെ പ്രസംഗം. ഛത്തീസഗഢില്‍ നടന്ന ബി.ജെ.പി റാലിയിലാണ് അദ്വാനി നിലപാടില്‍ മലക്കം മറിഞ്ഞത്.ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ച യോഗത്തില്‍നിന്ന് വിട്ടുനിന്ന അദ്വാനി, തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ് സിങ്ങിന് കത്തെഴുതുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമം ബി.ജെ.പി നേതാക്കള്‍ ആരംഭിച്ചിരുന്നു.
ഗുജറാത്ത് മോഡല്‍ വികസനം മാതൃകാപരമാണ്. ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യനേതാവാണ് മോഡി. മോഡിയെ പോലെ സമ്പൂര്‍ണ ഗ്രാമീണ വൈദ്യുതീകരണം സ്വപ്‌നം കണ്ട നേതാവാണ് ശിവരാജ് സിങ് ചൗഹാന്‍. മൂന്നു ഗ്രാമങ്ങളില്‍ ഒരേ സമയം വൈദ്യുതി എത്തിച്ച നേതാവാണ് മോഡി. മോഡിയുടെ കീഴിലാണ് ഗുജറാത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി എത്തിയത്. ചത്തീസ്ഗഢില്‍ രമണ്‍ സിങ്ങും ഇപ്പോള്‍ ചെയ്യുന്നത് ഇത് തന്നെയാണ്. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്വാനി.
Leave a Reply