Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:02 am

Menu

Published on June 11, 2013 at 5:18 pm

അദ്വാനി രാജി പിന്‍വലിച്ചു

adwani-cancelled-his-resignation

ന്യൂഡല്‍ഹി: എല്‍ .കെ അദ്വാനി രാജി പിന്‍വലിച്ചതായി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് അറിയിച്ചു. മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിലാണ് അദ്വാനി രാജി പിന്‍വലിച്ചത്.

 

അദ്വാനിയുടെകൂടി അനമതിയോടെമാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂവെന്ന വ്യവസ്ഥയിലാണ് രാജി പിന്‍വലിച്ചത്. നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതുമായി ബന്ധപ്പെട്ട് എല്‍ .കെ അദ്വാനി ഉന്നയിച്ച ആശങ്കകളെല്ലാം പാര്‍ട്ടി പരിഗണിക്കും.

 

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി, പാര്‍ലമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയില്‍നിന്നാണ് അദ്വാനി രാജിവെച്ചിരുന്നത്. നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്വാനി രാജി വച്ചത്.

Loading...

Leave a Reply

Your email address will not be published.

More News