Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : കൂടംകുളം ആണവനിലയത്തിന് ആണവോര്‍ജ്ജ റെഗുലേറ്ററി ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു . ആദ്യ പ്ലാന്റ് ഉടന്‍ കമ്മീഷന്‍ ചെയ്യാനാകും. കഴിഞ്ഞ മെയ് 6ന് കൂടംകുളം ആണവനിലയത്തിന് ഉപാധികളോടെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നു. ആയിരം മെഗാവാട്ട് ശേഷിയുള്ളതാണ് ഈ യൂണിറ്റ്. ആദ്യപടിയെന്ന നിലയില്‍ പരിമിതമായ വൈദ്യുതി ഉല്‍പ്പാദനത്തിനാണ് ബോര്‍ഡിന്റെ അനുമതി. നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നര മാസത്തിനകം നിലയം ഉല്‍പ്പാദനത്തിന് സജ്ജമാകും. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാകും പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ബോര്‍ഡ് സെക്രട്ടറി ഭട്ടാചാര്യ പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് റിയാക്ടറുകള്‍ കൂടംകുളത്ത് സ്ഥാപിച്ചത്.
Leave a Reply