Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:14 am

Menu

Published on March 17, 2014 at 4:34 pm

സംഗക്കാരയും ജയവര്‍ദ്ധനയും ട്വന്റി – 20യിൽ നിന്നും വിരമിക്കുന്നു

after-kumar-sangakarra-mahela-jayawardene-also-to-quit-t

ധാക്ക: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയ്ക്ക് പുറമേ മറ്റൊരു മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേള ജയവര്‍ദ്ധനെയും അന്താരാഷ്ട്ര ട്വന്റി – 20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഈ തലമുറയില്‍പ്പെട്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് മഹേള ജയവര്‍ദ്ധനെയും കുമാര്‍ സംഗക്കാരയുംസംഗക്കാര വിരമിക്കല്‍ പ്രഖ്യാപിച്ചത് ഞായറാഴ്ചയായിരുന്നു. അമ്പത് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ സംഗക്കാര ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചു. ആഞ്ജലോ മാത്യൂസിനെ പോലുള്ള ക്യാപ്റ്റനും മികച്ച യുവ താരങ്ങളും ശ്രീലങ്കയ്ക്ക് വിജയങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് സംഗക്കാര വിശ്വസിക്കുന്നത്.സ്വാഭാവിക നടപടിക്രമമെന്നാണ് വിരമിക്കലിനെ സംഗക്കാര വിശേഷിപ്പിച്ചത്. ഇപ്പോള്‍ തനിക്ക് 36 വയസ്സായി. അടുത്ത ലോകകപ്പില്‍ കളിക്കുമ്പോള്‍ താന്‍ 37 കാരനായിരിക്കും. 41ാം വയസ്സില്‍ ലോകകപ്പ് കളിക്കാനാവുമെന്ന് വിശ്വസിക്കുന്നില്ല. അതിനാല്‍ 2015ലെ ലോകകപ്പായിരിക്കും തന്റെ ഫൈനല്‍ എന്നും സംഗക്കാര പറഞ്ഞു.ഫോമും ഫിറ്റ്‌നസും ആസ്വാദനവുമാണ് ടെസ്റ്റ് ക്രിക്കറ്റിനെ നിശ്ചയിക്കുന്നത്. അതു തുടരുമെന്നും സംഗക്കാര വ്യക്തമാക്കി. നേരത്തെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സംഗക്കാര അറിയിച്ചിരുന്നു.തിങ്കളാഴ്ചയാണ് മഹേള ജയവര്‍ദ്ധനെയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. 36 കാരനായ ജയവര്‍ദ്ധനെ 49 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1335 റണ്‍സുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ എട്ട് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടും. ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ലങ്കയുടെ ആദ്യ മത്സരം.നാലു ട്വന്റി20 ലോകകപ്പ് മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ജയവര്‍ദ്ധനെ.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News