Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: തിരുവനന്തപുറത്ത് നിന്ന് ദുബായിൽ ഇടിച്ചിറക്കിയ എമിറേറ്റ്‌സ് വിമാനത്തിൽ മലയാളികൾ കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ ലോകം മുഴുവൻ ചർച്ചയായിരുന്നു.ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു അത്.എന്നാല്‍ ഇതിനെ ചൊല്ലി ഇന്ത്യക്കാരെ മൊത്തം വംശീയമായി അധിക്ഷേപിച്ചിരിയ്ക്കുകയാണ് ഒരു വിമാന ജീവനക്കാരന്‍.ദുബായില്‍ ആര്‍ജെ ആയും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെയാണ് ഫ്‌ലൈറ്റ് അറ്റന്‍ഡിന്റെ വംശീയ അധിക്ഷേപം ലോകത്തിന് മുന്നില്‍ എത്തിച്ചത്.

‘ദീസ് @’£$ക്കിങ് റാറ്റ്‌സ് ഹാവ് നോ ഐഡിയ ദ ഡെയ്ഞ്ചര്‍ ദേ ആര്‍ ഇന്‍’ എന്നാണ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടത്.എന്ത് അപകടമാണ് അവരെ കാത്തിരിക്കുന്നതെന്ന് അവര്‍ക്ക് അറഇയില്ല. ഇന്ത്യന്‍ സെക്ടറില്‍ കാണിക്കുന്നത് പോലെ വിഡ്ഡിത്തമാണ് അവര്‍ കാണിച്ചത്. എല്ലാവരും മുക്രയിട്ടതോടെ ജീവനക്കാര്‍ പോലും ഭയന്നു പോയെന്നും വിമാനത്തിന്റെ മുന്‍ ജീവനക്കാരന്‍ അധിക്ഷേപിക്കുന്നു. തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകരുടെ ഉചിതമായ ഇടപെടലില്‍ അഭിമാനമുണ്ടെന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.വിമാന ജീവനക്കാരന്റെ വിമര്‍ശനത്തിന് കടുത്ത ഭാഷയിലാണ് ഇന്ത്യക്കാരും പ്രതികരിച്ചത്. ഈ പോസ്റ്റ് ശ്രദ്ധയിപ്പെട്ട ഇന്ത്യക്കാര്‍ മറുപടിയുമായി രംഗത്തെത്തി. ഭയന്നപ്പോള്‍ സംഭവിച്ചത് മാത്രമാണെന്ന് ഇന്ത്യക്കാര്‍ പറഞ്ഞെങ്കിലും വിമാന യാത്രക്കാരുടെ പ്രതികരണം വളരെ മോശമായിരുന്നു എന്ന് ഇയാള്‍ വീണ്ടും പറഞ്ഞു അധിക്ഷേപം തുടര്‍ന്നു. എന്നാല്‍ ഈയൊരു അവസ്ഥയില്‍ മറ്റാരായാലും ഭയന്നു പോകുമെന്ന് ഇന്ത്യക്കാര്‍ പറഞ്ഞു .സംഗതി ചര്‍ച്ചയായപ്പോള്‍ വിമാനജീവനക്കാരന്‍ പോസ്റ്റും ഡിലീറ്റ് ചെയ്ത് മുങ്ങി. എന്നാല്‍ ഇയാള്‍ മാത്രമല്ല, ഇന്ത്യക്കാരെ മൊത്തത്തില്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ഒരുപാട് പേര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply