Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:38 pm

Menu

Published on January 30, 2015 at 9:59 am

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വന്‍ വിലയിടിവ്

after-touching-a-longtime-low-crude-settles-up-8-cents-2

ഡല്‍ഹി : ആഗോള വിപണിയില്‍ എണ്ണ വില ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയില്‍.ബാരലിന് 44 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ദ്ധിച്ച് 40.7 കോടി ബാരല്‍ ആയതോടെയാണ് വില ഇടിഞ്ഞത്. 1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ കുറഞ്ഞത്. ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയാക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കി.  കഴിഞ്ഞ 6 മാസത്തിനിടയില്‍ 60 ശതമാനത്തിലേറെയാണ് വിലയിടിഞ്ഞത്. ഇത്രയധികം വിലയിടിഞ്ഞിട്ടും ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ 10 രൂപയോളം മാത്രമാണ് ഇതുവരെ വില കുറച്ചത്. ക്രൂഡിന്റെ വിലയിടിഞ്ഞതിന് സമാന്തരമായി കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News