Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത: ജാവ കടലിൽ തകർന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കണ്ടെത്തി. കടലിൻറെ അടിത്തട്ടില്‍നിന്നും ഏകദേശം 32 മീറ്റര്‍ (105 അടി) ആഴത്തിലുള്ള വിമാന അവശിഷ്ടങ്ങളില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ ബ്ളാക്ബോക്സുകള്‍ കണ്ടത്തെിയത്. ബ്ലാക് ബോക്സ് കണ്ടെത്തിയതിന് 20 കിലോമീറ്റർ അകലെ വോയിസ് റിക്കോർഡർ ഉള്ളതായി ഇന്നലെ കണ്ടെത്തിയിരുന്നു. വിമാനച്ചിറകിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നിരുന്ന ഫ്ലൈറ്റ് ഡേറ്റ റെക്കോഡര്‍ മുങ്ങല്‍വിദഗ്‌ധരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കോക്‌പിറ്റ് വോയിസ് റെക്കോഡറും ബ്ലാക്‌ബോക്‌സിന്റെ ഭാഗങ്ങളാണ്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുമായും ഇവര്‍ നടത്തിയ സംഭാഷണം അടങ്ങിയ വോയ്‌സ് റെക്കോഡര്‍ കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്തോനീഷ്യ. ഇന്തോനീഷ്യയിലെ സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എയര്‍ബസ് എ320-200 എന്ന വിമാനം ഡിസംബര്‍ 28 നാണ് കടലില്‍ തകര്‍ന്നു വീണത്. ബ്ളാക്ബോക്സ് വിശകലനം നടത്തി അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകണമെങ്കില്‍ രണ്ടാഴ്ച വരെ സമയമെടുക്കും. തലസ്ഥാനമായ ജക്കാർത്തയില്‍ വെച്ചാണ് പരിശോധന. കോക്പിറ്റ് വോയ്സ് റെക്കോഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള സംഭാഷണം റെക്കോര്‍ഡു ചെയ്യാറുള്ളത്.
Leave a Reply