Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി സൂചന. തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്‍ഡൊനീഷ്യന്‍ സംഘത്തലവനാണ് വാർത്താ ഏജൻസികളോട് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സന്ദേശം ലഭിച്ചതെന്ന് സംഘം അറിയിച്ചു. ഇതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിന്റെ വാല്‍ ഭാഗം കടലിനടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. 30 മീറ്റര്‍ ആഴത്തില്‍ ചെളിയില്‍പുതഞ്ഞ നിലയിലായിരുന്നു ഇത്. വിമാനം കാണാതായതിൻറെ പതിനൊന്നാം ദിവസമാണ് ഒരു പ്രധാനഭാഗം കണ്ടെത്തിയത്.
Leave a Reply