Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: എയർറ്റലും ഗൂഗിളും തമ്മിലുള്ള ഉടമ്പടി പ്രകാരം ഇനി മുതൽ എയർറ്റൽ ഉപഭോക്താക്കൾക്ക് ഗൂഗിളിലെ ആദ്യ സെർച്ച് പേജ് തികച്ചും സൗജന്യം.അതായത് ടാറ്റ സർവീസ് പ്ലാൻ ഇല്ലാതെ തന്നെ എയർറ്റൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഗൂഗിൾ സെർച്ച് നടത്താനും ജിമെയിൽ അക്കൗണ്ട് നിർമ്മിയ്ക്കുവാനും സാധിയ്ക്കും. ‘ഫ്രീ സോണ്‍’ എന്നാണ് ഈ സർവീസ് അറിയപ്പെടുക.
ഫീച്ചർ ഫോണുകൾ ആധിപത്യം ഉറപ്പിച്ച ഈ കാലത്ത് ഗൂഗിളുമായുള്ള ഫ്രീ സോണ്‍ സർവീസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് മൊബൈൽ ഇന്റർനെറ്റിന്റെ പ്രചാരണം കൂട്ടുകയെന്ന ഉദ്ദേശതോടുകൂടിയാണെന്ന് ഭാരതി എയർറ്റൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എൻ.രാജാറാം അറിയിച്ചു. ഇന്റർനെറ്റ് ലോകത്തിലേയ്ക്ക് ആദ്യമായി കടന്നു വരുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഫ്രീ സോണ്‍ വരുന്നത്.
Leave a Reply