Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ ഫോര്‍ ജി ഫോര്‍ ജി തരംഗമുണ്ടാക്കി ‘താരിഫ് യുദ്ധ’ത്തിന് തുടക്കമിട്ട ജിയോയെ എതിരിടാന്‍ എയര്‍ടെല്‍ രംഗത്ത്. 1,495 രൂപയ്ക്ക് 90 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 1494 രൂപയുടെ ഓഫര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 90 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് 4ജി സേവനം ഉപയോഗിക്കാന്‍ കഴിയും. ജിയോയ്ക്ക് 1 mbps വേഗത പോലുമില്ലാത്തിടത്ത് എയര്‍ടെല്ലിന് 6 mbps വരെ വേഗത ലഭിക്കുന്നുവെന്നത് അവര്‍ക്ക് ഗുണമാകും. നിലവിലെ 4ജി ഉപഭോക്താക്കള്‍ക്കും പുതിയ അംഗങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. നിലവിലെ സ്‍മാര്‍ട്ട്ഫോണുകളില്‍ 4ജി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വളരെ വേഗം ഡാറ്റ അവസാനിക്കുമെന്ന തത്വത്തിലൂന്നിയാണ് 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി ഓഫറുമായി എയര്‍ടെല്‍ വരുന്നതെന്ന് ഭാരതി എയര്‍ടെല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ അജയ് പുരി പറഞ്ഞു. ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഡാറ്റ തീരുമെന്ന ഭയമില്ലാതെ പരിധികളില്ലാതെ 4ജി സേവനം ആസ്വദിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ഓഫറെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ എയര്‍ടെല്ലിന്റെ മറ്റു 4ജി സര്‍ക്കിളുകളിലേക്ക് ഈ ഓഫറെത്തും.
Leave a Reply