Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2024 7:22 am

Menu

Published on June 29, 2013 at 12:47 pm

അഭിഷേകും കുടുംബവും അമിതാഭ് ബച്ചനെ പിരിയുന്നു ?

aishwarya-rai-abhishek-bachchan-gift-house-worth-%e2%82%b954-crore-to-daughter-aaradhya

മുംബൈ: അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മകള്‍ ആരാധ്യയും അച്ഛന്‍ അമിതാഭ് ബച്ചനെ ഉടന്‍ വിട്ടുപോകുമെന്ന് സൂചന. അമിതാഭ് ബച്ചന്‍ 50 കോടി രൂപയ്ക്ക് പുതിയ ബംഗ്‌ളാവ് വാങ്ങിയത് ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും താമസിക്കുന്നതിന് വേണ്ടിയാണെന്നാണ് വിവരങ്ങള്‍ . ഇപ്പോള്‍ വാങ്ങിയ വീട് കൂടാതെ മറ്റ് നാല് ബംഗ്‌ളാവുകള്‍ കൂടി ബച്ചന്‍ കുടുംബത്തിനുണ്ട്. ഇതില്‍ ജല്‍സ എന്ന വീട്ടിലാണ് ബച്ചന്‍ കുടുംബത്തിന്റെ താമസം. ജല്‍സ കൂടാതെ പ്രതീക്ഷ, വത്സ, ജാനക് എന്നിങ്ങനെ മൂന്ന് വീടുകള്‍ കൂടിയുണ്ട്. പുതിയ വീടിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

അമിതാഭിന്റെയും മകന്‍ അഭിഷേകിന്റെയും പേരിലാണ് പുതിയ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത് ബച്ചന്‍ കുടുംബം ഇപ്പോള്‍ താമസിക്കുന്നതിന്റെ അരുകില്‍ തന്നെയാണ് പുതിയ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് . എന്നാല്‍ ചെറുമകള്‍ ആരാധ്യയെ പിരിഞ്ഞ് അമിതാഭിനും ജയബച്ചനും കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ചെറുമകളോട് അത്രക്ക് സ്നേഹമാണ് ഇരുവര്‍ക്കും.

Loading...

Leave a Reply

Your email address will not be published.

More News