Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 10:15 pm

Menu

Published on March 22, 2014 at 3:22 pm

മണിരത്‌നം ചിത്രത്തില്‍ ആഷിന് പകരം അസിന്‍

aishwarya-rai-replaced-by-asin-in-mani-ratnams-film

ചെന്നൈ: മണിരത്‌നം ചിത്രത്തിലൂടെ ഐശ്വര്യ റായ്  തിരിച്ചു വരില്ലെന്ന് ഏതാണ്ട് ഉറപ്പാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആഷിനു പകരം അസിനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തതായാണ് പുതിയ വാര്‍ത്തകള്‍.
കാതല്‍ എന്ന ചിത്രത്തിനു ശേഷം മണിരത്‌നത്തിന്റെ മള്‍ട്ടി സ്റ്റാര്‍ പ്രോജക്ടിലാണ് ആഷെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. തമിഴിനു പുറമെ തെലുങ്കിലും ചിത്രമെത്തുന്നുണ്ട്. മലയാളത്തിന്റെ ന്യൂജനറേഷന്‍ താരം ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നുണ്ട്.നാഗാര്‍ജ്ജുന, ഫഹദ് ഫാസില്‍, ശ്രുതിഹാസന്‍, മഹേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അസിന്റെ ആദ്യ മണിരത്‌നം ചിത്രം കൂടിയാകും ഇത്. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗികസ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വലിയൊരു ഭാഗ്യമായിരിക്കും അസിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യ ഉപേക്ഷിച്ച് ബോളിവുഡിലേക്ക് പോയ അസിന് കഴിഞ്ഞ വര്‍ഷം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. 2014ലും ഡിസംബറില്‍ മാത്രമാണ് അസിന്‍ ചിത്രം റിലീസ് ചെയ്യുകയുള്ളു. ചുരുക്കത്തില്‍ അസിന് മണിരത്‌നം ചിത്രം മികച്ചൊരു അവസരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News