Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ താര രാജാവ്, മോഹൻ ലാൽ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ അന്യ ഭാഷാ നടന്മാർ പുനരാവിഷ്കരിക്കുമ്പോൾ പലപ്പോഴും നമുക്കത് അത്ര രസിക്കാറില്ല.മലയാള സിനിമാരംഗത്ത് അതുവരെയുണ്ടായിരുന്ന പല റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ് ദൃശ്യം.ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ അഭിനയിക്കുന്ന അജയ് ഗേവ്‌ഗണ്‍ മോഹൻലാലിനെക്കുറിച്ച് പറയുന്നത് മോഹൻലാൽ ആരാധകർക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളാണ് അജയ് ദേവ്ഗണ്‍ എന്നതിൽ തർക്കമില്ല.ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ അഭിനയിക്കുന്നുവെങ്കിൽ പോലും അജയ് ഇതുവരെ ദൃശ്യത്തിന്റെ മലയാളം കണ്ടിട്ടില്ല.അതിന്റെ കാരണമോ …മോഹൻ ലാൽ അഭിനയിച്ചത് കൊണ്ടുമാത്രമാണ് അജയ് ദേവ്ഗണ്‍ ദൃശ്യം കാണാതിരുന്നത്.ആ ചിത്രം കണ്ട് അതിലെ മോഹൻ ലാലിന്റെ പ്രകടനം തന്നെ സ്വാധീനിക്കാതിരിക്കാൻ.മോഹൻ ലാലിനെപ്പോലെ മികച്ച ഒരു നടനല്ല ആ കഥാപാത്രം ചെയ്തതെങ്കിൽ ചിത്രം കണ്ട് അതിലെ അഭിനയത്തിലെ പോരായ്മകൾ പരിഹരിച്ചേ താൻ അഭിനയിക്കുമായിരുന്നുള്ളൂ,പക്ഷെ മോഹൻ ലാലിന്റെ മാസ്മരികമായ അഭിനയമികവിൽ താൻ സ്വാധീനിക്കപ്പെടുമോ എന്ന ഭയമുണ്ട് എന്നും അജയ് പറയുന്നു.
Leave a Reply