Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 9:19 pm

Menu

Published on May 12, 2014 at 1:05 pm

കൈപ്പത്തി ചിഹ്നം പ്രദര്‍ശിപ്പിച്ചതിന് അജയ് റായിക്കെതിരെ എ.എ.പിയും ബി.ജെ.പിയും തെരഞ്ഞടുപ്പ് കമ്മീഷനിലേക്ക്

ajay-rai-comes-wearing-poll-symbol-bjp-complains-to-ec

ന്യൂഡൽഹി :വാരാണസിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ്  വസ്ത്രത്തില്‍ ‘കൈപ്പത്തി’ ചിഹ്നം ധരിച്ചെത്തിയത് പുതിയ വിവാദത്തിൽ. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന വാരാണസി മണ്ഡലത്തില്‍ വോട്ട് ചെയ്യാനാണ് അജയ് റായ് പാര്‍ട്ടിചിഹ്നം ധരിച്ചു വന്നത്.വാരണാസിയിലെ രാംനഗറില്‍ രാവിലെ എട്ടു മണിയോടെയാണ് റായ് വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയത്. കുര്‍ത്തയുടെ ബട്ടണ്‍സിനൊപ്പം കൈപ്പത്തി ചിഹ്നം അണിഞ്ഞായിരുന്നു റായിയുടെ വരവ്. പോളിംഗ് ബൂത്തിന് സമീപത്ത് പാര്‍ട്ടിയുടെ ചിഹ്നമോ മറ്റോ വോട്ടര്‍മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ചട്ടലംഘനമാണ്. സംഭവത്തിൽ ബി.ജെ.പിയും എ.എ.പിയും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.എന്നാല്‍ കൈപ്പത്തി തന്റെ പാര്‍ട്ടി ചിഹന്മാണെന്ന് റായി പറഞ്ഞു. മോഡിക്ക് താമര ചിഹ്നം ഉയര്‍ത്തിക്കാട്ടാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് കൈപ്പത്തി ചിഹ്നം കാട്ടിക്കൂട എന്നും അദ്ദേഹം ചോദിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News