Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാള സിനിമയിലെ യുവനടൻ അജു വര്‍ഗീസ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് വധു.എറണാംകുളം കടവന്ത്ര ഏലംകുളം പള്ളിയിൽ വെച്ചായിരുന്നു വിവാഹം.അഗസ്റ്റീനയുമായുള്ള വിവാഹം തന്‍റെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും തനിക്കു ലഭിച്ചത് ഒരു ഉത്തമ ജീവിത പങ്കാളിയെയാണെന്നും അജു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് വെള്ളിത്തിരയിലെത്തുന്നത്. ഓം ശാന്തി ഓശാന’യാണ് റിലീസ് ചെയ്ത അവസാന ചിത്രം. റാഫി സംവിധാനം ചെയ്യുന്ന ‘റിങ് മാസ്റ്റ’റാണ് പുറത്തിറങ്ങാനിരിക്കുന്ന അജുവിന്റെ അടുത്ത ചിത്രം.
Leave a Reply