Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 7:48 pm

Menu

Published on January 4, 2019 at 1:46 pm

അജുവിന്റെ പോസ്റ്റ് വൈറൽ ആവുന്നു…

aju-varghese-facebook-post-sabarimala-women-entry-kalapani-movie-scene

കത്തിയാളുകയാണ് കേരളം, ശബരിമല വിഷയത്തിൽ ഹർത്താലും അക്രമവും കൊണ്ട് പ്രക്ഷുബ്ധമാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ നടൻ അജു വർഗീസ് പങ്കുവച്ച ഒരു വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വർത്തമാന രാഷ്ട്രീയ സാഹചര്യം ഇപ്പോഴത്തെ യഥാര്‍ഥ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ് അജുവിന്റെ വീഡിയോ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനിയിലെ ഒരു രംഗമാണ് അജു പങ്കുവച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥനോട് പറയുന്ന സംഭാഷണം ഏറെ പ്രസക്തമാണ് ഇന്നത്തെ സമൂഹത്തില്‍.

“അതാണ് നിങ്ങളുടെ ഉദ്ദേശം.. നിങ്ങള്‍ ഇന്ന് ഭരിക്കുന്ന ഒരു രാജ്യവും നാളെ സ്വാതന്ത്ര്യം കിട്ടിയാലും പുരോഗമിക്കാന്‍ പാടില്ല എന്ന ഫ്യൂഡല്‍ കോംപ്ലക്‌സ്. അതിനാണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസിയുടെ പേരില്‍ മതവൈരാഗ്യത്തിന്റെ വിത്തുകള്‍ ഇന്നേ പാകിയിട്ടുള്ളത്. പക്ഷേ, ഇന്ന് നിങ്ങള്‍ ഈ ചെയ്യുന്ന ദ്രോഹം നാളെ ഈ രാജ്യത്തിന് സ്വാതന്ത്രൃം കിട്ടിയാലും ആളിപ്പടരും. അത് രാജ്യത്തെ നശിപ്പിക്കും… പക്ഷേ ഇന്ത്യയ്ക്ക് ഒരു മതമേ ഉള്ളൂ എന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കുന്ന ഒരു ദിനം വരും. അതാണ് ദേശഭക്തി..”.മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നു.

മികച്ച പ്രതികരണമാണ് അജുവിന്റെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഗീയത പരത്തരുതെന്ന അജുവിന്റെ സൈലന്റ് പോസ്റ്റിനെ അഭിനന്ദിച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News