Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് വിലക്ക് . ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതിയുടെ ശുപാര്‍ശ.. 2013, 2014 വര്‍ഷങ്ങളിലാണ് ഒന്നിലേറെ തവണ ചാനല്‍ തെറ്റായ ഭൂപടം കാണിച്ചത്. ഒരു ഭൂപടത്തില്‍ ഇന്ത്യയുടെ ഒരു ഭാഗം കാണിക്കാതിരിക്കുകയും മറ്റൊരവസരത്തില്‍ രാജ്യാതിര്‍ത്തി വ്യക്തമാക്കാത്ത രീതിയില്‍ കാണിക്കുകയും ചെയ്തു.അന്തമാന്‍, ലക്ഷദ്വീപ്, കശ്മീര്‍ എന്നീ സ്ഥലങ്ങളാണ് ഇന്ത്യയുടെ മാപ്പില്‍ നിന്നും അല്‍ജസീറ വിട്ടു കളഞ്ഞത്. തെറ്റായ ഭൂപടം കാണിച്ചതിന് 2014 ആഗസ്റ്റില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗ്ലോബല്‍ ന്യൂസിന്റെ സോഫ്റ്റ്‌വയര്‍ നല്‍കിയ ഭൂപടമാണ് തങ്ങള്‍ കാണിച്ചതെന്നായിരുന്നു അല്‍ജസീറ ഇതിന് നല്‍കിയ വിശദീകരണം.
Leave a Reply