Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 8:24 pm

Menu

Published on February 29, 2016 at 11:35 am

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു;സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രം; ഡികാപ്രിയോ നടന്‍

alejandro-g-inarritu-is-2016-oscar-winner-for-best-director

ലോസ്ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അമേരിക്കന്‍ സംവിധായകന്‍ ടോം മെക്കാര്‍ത്തിയുടെ ‘സ്‌പോട്ട്‌ലൈറ്റ്’ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ‘ദി റെവെനന്റ്’എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച അഭിനേതാവ്. ‘റൂം’ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ബ്രിഡ്ജ് ഓഫ് സ്‌പൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കറിന് മാര്‍ക്ക് റൈലന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ദി ഡാനിഷ് ഗേളിലെ അഭിനയത്തിലൂടെ അലീഷ്യ വികാന്‍ഡര്‍ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. പീറ്റ് ഡോക്ടര്‍, യോനാസ് റിവേര എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ‘ഇന്‍സൈഡ് ഔട്ട്’ ആണ് മികച്ച ആനിമേഷന്‍ ചിത്രം.

മറ്റു പ്രധാന പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം- സ്‌പോട്ട്‌ലൈറ്റ്‌

നടന്‍- ലിയനാര്‍ഡോ ഡികാപ്രിയോ

നടി- ബ്രീ ലാര്‍സണ്‍ (റൂം)

സംവിധായകന്‍- അലസാന്ദ്രോ ഗോണ്‍സാലസ് ഇനരിറ്റു

ഒറിജിനല്‍ സോങ്- ‘റൈറ്റിങ്‌സ് ഓണ്‍ ദി വാള്‍’ (സ്‌പെക്റ്റര്‍)

ഒറിജിനല്‍ സ്‌കോര്‍- ദി ഹെയ്റ്റ്ഫുള്‍ എയ്റ്റ്‌

വിദേശഭാഷാചിത്രം- സണ്‍ ഓഫ് സോള്‍

ആക്ഷന്‍ ഹ്രസ്വചിത്രം- സ്റ്റററര്‍

ഡോക്യുമെന്ററി- അമി

ഹ്രസ്വ ഡോക്യുമെന്ററി- എ ഗേള്‍ ഇന്‍ ദി റിവര്‍: ദി പ്രിന്‍സ് ഓഫ് ഫൊര്‍ഗീവ്‌നസ്

സഹനടന്‍- മാര്‍ക് റൈലാന്‍സ്

അനിമേഷന്‍ ചിത്രം- ഇന്‍സൈഡ് ഔട്ട്

അനിമേഷന്‍ ഷോര്‍ട്ട് ഫിലിം- ബെയര്‍ സ്റ്റോറി

വിഷ്വല്‍ എഫക്ട്‌സ്- എക്‌സ് മെഷീന

സൗണ്ട് മിക്‌സിങ്- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

സൗണ്ട് എഡിറ്റിങ്- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

എഡിറ്റിങ്- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

ഛായാഗ്രഹണം- ഇമ്മാനുവല്‍ ലുബെസ്‌കി (ദി റെവനന്റ്)

മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിങ്- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

പ്രൊഡക്ഷന്‍ ഡിസൈന്‍- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

കോസ്റ്റിയൂം ഡിസൈന്‍- മാഡ് മാക്‌സ്: ഫ്യൂരി റോഡ്

സഹനടി- അലീസിയ വികന്ദര്‍

അവലംബിത തിരക്കഥ- ദി ബിഗ് ഷോര്‍ട്ട്

തിരക്കഥ- സ്‌പോട്ട്‌ലൈറ്റ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News