Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:44 pm

Menu

Published on June 7, 2014 at 12:44 pm

KSFE ഉധ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ കോടിക്കണക്കിനു രൂപയുടെ ചിട്ടി തട്ടിപ്പ്.. തട്ടിപ്പിനിരയായ സന്തോഷ്‌ ബാലചന്ദ്രന്റെ ഒറ്റയാൾ പോരാട്ടം..

allegation-of-cheating-case-reported-against-ksfe

കെ എസ് എഫ് ഇ യുടെ തലയോലപറമ്പ് ശാഖയില്‍ ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെ കോടിക്കണക്കിനു രൂപയുടെ ചിട്ടി തട്ടിപ്പ്.ദുബായിയില്‍ ബിസിനസ് നടത്തുന്ന തലയോലപ്പറമ്പ് സ്വദേശി സന്തോഷ് ബാലചന്ദ്രനാണ് തട്ടിപ്പിന് ഇരയായത്. രണ്ട് കോടിയോളം രൂപ ഇയാള്‍ക്ക് നഷ്ടമായതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാന്‍ കെ എസ് എഫ് ഇ തയ്യാറാകുന്നില്ല.
തലയോലപ്പറമ്പ് സ്വദേശിയായ സന്തോഷ് ബാലചന്ദ്രന്റെ മാതാവ് 2003ിലാണ് KSFE ചിട്ടിയിൽ ചേർന്നത്‌. ചിട്ടി പണം അടയ്ക്കാനായി എല്ലാ മാസവും കൃത്യമായി തന്നെ ഇവർ പണം KSFE ഉധ്യോഗസ്ഥനായ വേണുഗോപാൽ എന്നയാളുടെ കയ്യിൽ നൽകാറുണ്ടായിരുന്നു. എന്നാൽ പിന്നീട് 2012 ിൽ ചിട്ടി കുടിശികയുണ്ടെന്ന് അറിയിച്ചുകൊണ്ട് ഇവർക്ക് നോട്ടീസ് ലഭിച്ചപ്പോളാണ് വേണുഗോപാൽ പണം അടയ്ക്കാതിരുന്ന വിവരം ഇവർ അറിയുന്നത്. കൊല്ലങ്ങളായി തങ്ങൾ തട്ടിപ്പിനിരയായി കൊണ്ടിരിക്കുകയാണെന്ന വിവരം ഇവർ പോലും അറിയുന്നത് അപ്പോൾ ആണ്. ജീവനക്കാർ തന്നെ അവരുടെ പരിചയക്കാരുടെ പേരിൽ ചിട്ടിയിൽ ചേർന്ന ശേഷം ചിട്ടി തുകയിലേക്ക് അടയ്ക്കുന്ന പണവും ചെക്കും ജീവനക്കാർ അവരുടെ ‘രഹസ്യ ചിട്ടിയുടെ’ അടവിലേക്ക് മാറ്റുകയും KSFE-ിൽ നിക്ഷേപിക്കുന്ന എഫ്.ഡി ജീവനക്കാർ തങ്ങളുടെ കുടുംബക്കാരുടെയും പരിചയക്കാരുടെയും പേരിലേക്കും മറ്റും മാറ്റി സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പികുകയാണ് ചെയ്യുന്നത്. ഇതേ കുറിച്ച് സന്തോഷ്‌ ബാലചന്ദ്രൻ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ തെളിവുകൾ എല്ലാം സന്തോഷിന്റെ പക്കലുണ്ട്. KSFE ജീവനക്കാരനായ വേണുഗോപാൽ കുറ്റം ചെയ്തതായി തെളിയുകയും വകുപ്പ്തല അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ കുറ്റക്കാരനായി കണ്ട വേണുഗോപാലിനെ കുമിളി ശാഖയിലേക്ക് സ്ഥലം മാറ്റാനായി മുഖ്യമന്ത്രി ഓഫീസിൽ നിന്നും ഉത്തരവ് ഇട്ടുവെങ്കിലും ഇയാൾ ഇപ്പോഴും തലയോലപ്പറമ്പ് ശാഖയിൽ തന്നെ തുടരുകയാണ്. ഇതിനെ കുറിച്ച് KSFE മാനേജിംഗ് ഡയറക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വേണുഗോപാൽ ഇപ്പോൾ കുമിളിയിൽ ആണ് ജോലി ചെയ്യുന്നതെന്നാണ് വിവരം ലഭിച്ചത്. ഇതിൽ നിന്നും ഈ കള്ളക്കളിയിൽ കൂട്ടു നിൽക്കുന്ന മേലുധ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. KSFE ഇയാൾക്കെതിരെ കാര്യമായ നടപടി ഒന്നും എടുത്തില്ല എന്ന് മാത്രമല്ല മേലുധ്യോഗസ്ഥർ അടക്കമുള്ള ജീവനക്കാർ ഇയാളെ സംരക്ഷിക്കാൻ ഉള്ള ശ്രമങ്ങളിലുമാണ്. ഇതിനെ കുറിച്ച് എല്ലാ മേലുധ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ആരും യാതൊരു നടപടി സ്വീകരിക്കാനും ഇതുവരെ തയ്യാറായില്ല. ഇവർക്കെതിരെ ഉള്ള ഒരു ഒറ്റയാൾ പോരാട്ടത്തിലാണ് ഇപ്പോൾ സന്തോഷ്‌ ബാലചന്ദ്രൻ.

Loading...

Leave a Reply

Your email address will not be published.

More News