Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഹൈകോടതി ജഡ്ജി ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് വനിത അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രാജിവച്ചു. ഗ്വാളിയോർ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുതിർന്ന സുപ്രീംകോടതി അഭിഭാഷകർക്കും പരാതി നൽകിയ ശേഷം രാജിവച്ചത്.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, മുതിർന്ന അഭിഭാഷകരായ എച്ച്.എൽ. ദത്തു, ടി.എസ്. ടാക്കൂർ, അനിൽ.ആർ. ദവെ, ദീപക് മിശ്ര, അരുൺ മിശ്ര എന്നിവർക്കാണ് പരാതി നൽകിയത്. ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഗ്വാളിയോർ വിശാഖ കമ്മിറ്റിയുടെ അദ്ധ്യക്ഷ കൂടിയാണ് രാജിവച്ച അഡിഷണൽ ജില്ലാ ജഡ്ജി.തന്നോട് ഒറ്റയ്ക്ക് ബംഗ്ലാവിലെത്തണമെന്നും ജഡ്ജിക്ക് മുന്നിൽ ഐറ്റം ഡാൻസ് ചെയ്യണമെന്നും ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലാ രജിസ്ട്രാർ മുഖേന അയച്ച സന്ദേശത്തിലാണ് തന്റെ വസതിയിൽ നടക്കുന്ന പരിപാടിയിൽ ഐറ്റം ഡാൻഡ് ചെയ്യാൻ ജഡ്ജി ആവശ്യപ്പെട്ടത്. മകളുടെ പിറന്നാളാണെന്ന് പറഞ്ഞ് താൻ അന്ന് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവായെന്നും പരാതിക്കാരി പറയുന്നു. സുന്ദരിയും സെക്‌സിയുമായ ഒരു സ്ത്രീ തന്റെ മുമ്പിൽ നൃത്തം ചെയ്യുന്നത് കാണാനുള്ള അവസരം തനിക്ക് നഷ്ടമായി എന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജി അടുത്ത ദിവസം പറഞ്ഞത്. അത് കാണാൻ കഴിയാത്തതിൽ അതിയായ നിരാശയുണ്ടെന്നും പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ ഭർത്താവിനൊപ്പം ജൂൺ 22-ന് ഹൈക്കോടതി ജഡ്ജിയെ കാണാൻ പോയി. ഭർത്താവിനെ അറിയിച്ചതിൽ ക്ഷുഭിതനായ ജഡ്ജി വനിതാ ജഡ്ജിയെ സ്ഥലം മാറ്റി.മകൾ പഠിക്കുന്ന കാര്യം അറിയിച്ച് സ്ഥലം മാറ്റം നീട്ടണമെന്ന അപേക്ഷയും ജഡ്ജി സ്വീകരിച്ചില്ല. തുടർന്ന് ജഡ്ജിയെ നേരിട്ടുകണ്ടപ്പോൾ തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന്റെ ശിക്ഷയാണ് ഇതെന്ന് ജഡ്ജി പറഞ്ഞു. തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതെതുടർന്ന് താൻ രാജി വെയ്ക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ പരാതി തൻറെ കയ്യില്‍ കിട്ടിയിട്ടില്ളെന്നും കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply